തിരുവനന്തപുരം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ കൊറോണ എന്ന മഹാമാരിയെക്കുറിച്ച് കേരളകൗമുദി ഫ്ളാഷ് നേരത്തേ റിപ്പോർട്ടുചെയ്തിരുന്നു. 2018 മാർച്ച് 10ന് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ ഇൻസ്ട്രക്ടറും ഗ്ളോബൽ ഹെൽത്ത് കൗൺസിൽ ചെയർമാനുമായ ഡോ.ജൊനാതൽ ഡി ക്യുക്കിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തെ ഉദ്ധരിച്ചാണ് ആ റിപ്പോർട്ട് നൽകിയത്. എല്ലാ വൻകരകളിലേക്കും മാരക രോഗം പടർന്നുപിടിക്കുമെന്നായിരുന്നു റിപ്പോർട്ട്. '2020 എത്താറായി, മരണത്തെ സൂക്ഷിച്ചോ' എന്ന തലക്കെട്ടിൽ നൽകിയ റിപ്പോർട്ടിൽ വിമാനയാത്രപോലും സൂക്ഷിച്ചില്ലെങ്കിൽ ബുദ്ധിമുട്ടാവുമെന്ന് സൂചിപ്പിച്ചിരുന്നു.