തിരുവനന്തപുരം:അയ്യാവെെകുണ്‌ഠർ സമത്വ സമാജവും നാടാർ കുടുംബക്ഷേമ സമിതിയും സംയുക്തമായി കുന്നുംപുറം ദിനകെെരളി ഭവനിൽ അയ്യാവെെകുണ്‌ഠ നാഥരുടെ 188 ാം ജയന്തി ആഘോഷങ്ങുടെ സമാപനവും സമപന്തി ഭോജനവും സംഘടിപ്പിച്ചു. കേരള നാടാർ മഹാജന സംഘം അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എസ്. അഹിമോഹനൻ ഉദ്ഘാടനം ചെയ്‌തു. കേരള ചെട്ടി മഹാസഭ സംസ്ഥാന പ്രസിഡന്റ് ബി. ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ചെക്കാല നായർ സമാജം പ്രസിഡന്റ് കെ. സുരേന്ദ്രൻ നായർ, ഭാരതീയ വണിക വെെശ്യസംഘം സെക്രട്ടറി സി.മുത്തുസ്വാമി, കെ.എൻ.എം.എസ് സെക്രട്ടറി മുല്ലൂർ പങ്കജാക്ഷൻ വെെദ്യർ,സി.ടി.ജേക്കബ്,വെള്ളാർ സുരേന്ദ്രൻ,കല്ലിയൂർ രവീന്ദ്രൻ, എ.ധർമ്മമണി, വിത്സൻ മാരായമുട്ടം,ഷെൽട്ടൻ ജോർജ്ജ്, കോളിയൂർ സോമൻ, ഹരികൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.