മലയിൻകീഴ്: മണ്ണടിക്കോണം ശ്രീമുത്താരമ്മൻ കോവിലിലെ അമ്മൻ കൊട മഹോത്സവത്തോടനുബന്ധിച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്ന കാവടി ഘോഷയാത്രയും കുത്തിയോട്ടം,താലപ്പൊലി,ഉരുൾ,പാൽക്കുടം,ചന്ദനക്കുടം,അഗ്നികാവടി,പൊങ്കാല എന്നിവ ഉപേക്ഷിച്ച് ക്ഷേത്ര ചടങ്ങുകളിലൊതുക്കാൻ ക്ഷേത്രഭരണ സമിതി തീരുമാനിച്ചു.അമ്മൻകാവടി,നെയ്യ് വിളക്ക് എന്നീ നേർച്ചകൾ ക്ഷേത്ര കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച് ക്ഷേത്രം വലം വച്ച് അവസാനിയ്ക്കും.ഒഴിവാക്കാനാകാത്ത ക്ഷേത്രച്ചടങ്ങുകളായ കുടിയിരുത്ത് പാട്ട്,മുത്ത് ചൊരിച്ചിൽ,ഗുരുസി എന്നിവയുണ്ടാകും.ക്ഷേത്ര വിശ്വാസികൾ സഹകരിക്കണ മെന്ന് സെക്രട്ടറി എസ്.കെ.വിജയൻ അഭ്യർത്ഥിച്ചു.