പാലോട്: മുസ്ലീംലീഗ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിന ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് ഇല്യാസ് കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. സലിം ഉദ്ഘാടനം ചെയ്‌തു‌. കൊച്ചുവിള അൻസാരി, നിസാർ മുഹമ്മദ് സുൽഫി, സജീന യഹിയ, മൈലക്കുന്ന് രവി, അമാനുള്ള മടത്തറ, മുതിയാൻകുഴി റഷീദ്, നസീമ ഇല്യാസ്, ശരവൺചന്ദ്രൻ, നാസിമുദ്ദീൻ മാമൂട്ട് കരിക്കകം തുടങ്ങിയവർ സംസാരിച്ചു.