വെള്ളറട: നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ വെള്ളറട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ജ്ഞാനദാസ് നടത്തിയ നെൽകൃഷിക്ക് നൂറുമേനി വിളവ് ലഭിച്ചു. പഞ്ചായത്ത് അവതരിപ്പിച്ച നെൽകൃഷി പദ്ധതി മറ്റുള്ളവരിലേക്കെത്തിക്കാനാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡാലുമുഖത്തെ വീടിന് സമീപത്തെ അരയേക്കറോളം സ്ഥലത്ത് സ്വന്തമായി കൃഷി ചെയ്ത് മാതൃകയായത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിളവെടുത്തു.