arun

പാറശാല: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിലായി. പാറശാല മുര്യങ്കര നെടുവിള മണികണ്ഠവിലാസം വീട്ടിൽ മണികണ്ഠന്റെ മകൻ അരുൺ (24) ആണ് ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിലായത്. ചില്ലറ വില്പനക്കായി നാഗർകോവിലിൽ നിന്ന് വാങ്ങിയ കഞ്ചാവുമായി പാറശാല റെയിൽവേ പാലത്തിനു സമീപത്തുവച്ചാണ് ഇയാൾ എക്‌സൈസിന്റെ പിടിയിലാകുന്നത്.പാറശാല റെയിൽവേ സ്റ്റേഷൻ, ബിവറേജസ് ഔട്ട് ലെറ്റ് പരിസരങ്ങൾ എന്നിവിടങ്ങളിൽ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നതായുള്ള വിവരത്തെ തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് പ്രതി വലയിലായത്. അമരവിള റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ആർ.അജീഷിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സസൈസ് ആഫീസർമാരായ വിജേഷ്, സുഭാഷ് കുമാർ, അരുൺ,​ലാൽകൃഷ്‌ണ, അനീഷ്, എന്നിവരങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.