കിഴക്കമ്പലം:പഴങ്ങനാട് പുത്തൻ പറമ്പിൽ മാണിയുടെ മകൻ അമൃത് (26)വാഗമൺ പുള്ളിക്കാനത്തിനു സമീപം കൊക്കയിൽ വീണ് മരിച്ച നിലയിൽ കാണപ്പെട്ടു. .വെള്ളാനി ഭാഗത്ത് 1500അടിയിലേറെ താഴ്ചയുള്ള ഭാഗത്താണ് വെള്ളിയാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ മൃതദേഹം പുറത്തെത്തിച്ചു. മൃതദേഹം കിടന്ന ഭാഗത്തേയ്ക്ക് എത്താൻ മൂന്നു മണിക്കൂറോളം വേണ്ടിവന്നു.ഇന്ന് കോട്ടയം മെഡിക്കൽ കോളേജ്ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും
രണ്ടു ദിവസമായി അമൃതിനെപറ്റി വിവരമില്ലായിരുന്നു. ജോലിക്കായുള്ള ഇന്റർവ്യൂവിന് ആലുവയിൽ പോകുന്നവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. നേരത്തെ വാഗമണിലെ ഒരു സ്വകാര്യ കോളേജിൽ ബി.ടെക്കിന് പഠിച്ചിട്ടുണ്ട്. അതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ കൊക്കയ്ക്ക് അടുത്തുള്ള കടയിൽ നിന്ന് വെള്ളം വാങ്ങിയതായി സൂചനലഭിച്ചിരുന്നു. മാതാവ്:ജെസി സഹോദരൻ:ആനന്ദ്