തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സർവകലാശാല പരീക്ഷകൾ മാറ്രിവയ്ക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടു.സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ , കണ്ണൂർ , കാലിക്കറ്റ് , കേരള , എം ജി , ആരോഗ്യ സർവകലാശാലകൾ പരീക്ഷകൾ നടത്താൻ തീരുമാനിച്ചത് അംഗീകരിക്കാനാവില്ല. പരീക്ഷ മാറ്രിവയ്ക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്കും ,ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ,യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർമാർക്കും എ.ബി.വി.പി നിവേദനം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എ.എം.ഷാജി അറിയിച്ചു.