വടശേരിക്കോണം : പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച അതിജാഗ്രതയും ആൾക്കൂട്ട നിയന്ത്രണവും പരിഗണിച്ച് 27,28,29 തീയതികളിൽ നടത്താനിരുന്ന കാർത്തികതിരുനാൾ ഉത്സവാഘോഷ പരിപാടികൾ ഉപേക്ഷിച്ചതായി വർക്കല മൂങ്ങോട് പേരേറ്റിൽ പൊങ്കാലവിള ശ്രീഭദ്രകാളി ദേവീക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.താന്ത്രിക നിശ്ചയപ്രകാരമുള്ള ക്ഷേത്രാചാരങ്ങൾ മാത്രം 29ന് രാവിലെ 6 മുതൽ നടക്കും.ഉത്സവത്തോടനുബന്ധിച്ച് അറിയിച്ചിരുന്ന അന്നദാനവും വട്ടിപ്പടുക്ക,ഉരുൾ നേർച്ചകളും ഒഴിവാക്കിയിട്ടുണ്ട്.ഇവ സൗകര്യപ്രദമായ മറ്റൊരവസരത്തിൽ നടത്തുന്നത് സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കുന്നതാണെന്ന് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഡി.ദേവദാസ് അറിയിച്ചു.