babu-46

കോതമംഗലം: നെല്ലിക്കുഴിയിലെ ഫർണിച്ചർ വർക്ക്‌ഷോപ്പിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കോട്ട് ബാബുവിനെ (46) വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തി.
രണ്ടാഴ്ച മുമ്പ് ഭാര്യയെ ഒപ്പം നിർത്താൻ വാടക മുറിയെടുത്തിരുന്നു. ഭാര്യ തിരിച്ച് പോയതിനു ശേഷം ബാബു അസ്വസ്ഥനായിരുന്നു. ജോലിക്ക് എത്താതിരുന്നതിനെതുടർന്ന് അന്വേഷിച്ച് ചെന്ന സുഹൃത്തുക്കളാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ വിമല ഇടുക്കി സ്വദേശിയാണ് .മക്കൾ സൂര്യയും സുരമ്യയും വിവാഹിതർ.