വെള്ളനാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം 19 മുതൽ 28 വരെ നടക്കും. 19ന് രാത്രി 7.30ന് കെ‌ാടിയേറ്റ്. 20ന് വൈകിട്ട് 7.15ന് പുഷ്‌പാഭിഷേകം. 21ന് വൈകിട്ട് 6.40ന് പണ്ടാര വക തൂക്കം, കുത്തിയോട്ട വ്രതാരംഭം, 10ന് തിരുമുടി പുറത്തെഴുന്നള്ളിപ്പ്. 22ന് രാവിലെ 11.20ന് ദേവിയുടെ തൃക്കല്യാണം. 23ന് രാത്രി 9.30ന് തിരുമുടി പുറത്തെഴുന്നള്ളിപ്പ്. 24ന് രാവിലെ 10.30ന് നാഗർക്ക് നൂറുംപാലും. 26ന് രാവിലെ 9ന് പൊങ്കാല. 27ന് വൈകിട്ട് 4.10ന് കുത്തിയോട്ട ഘോഷയാത്ര, 5.10ന് വണ്ടിയോട്ടം. 6ന് ഉരുൾ. 8ന് താലപ്പൊലി, കുത്തിയോട്ടം, പൂമാല. 28ന് ഉച്ചയ്ക്ക് 2ന് തൂക്കം വഴിപാട് ആരംഭം. സർക്കാർ നിർദേശ പ്രകാരം ഉത്സവം ക്ഷേത്ര ചടങ്ങുകളിൽ മാത്രം ഒതുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.