budget

ആര്യനാട്: കാർഷിക മേഖലയ്ക്കും സാമൂഹിക ക്ഷേമത്തിനും ശുചിത്വത്തിനും മുൻതൂക്കം നൽകി 43.77 കോടി രൂപ വരവും 43.30 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് ആര്യനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചു. കാർഷിക മേഖലയുടെ വികസനത്തിന് 1,29,52,520 രൂപയും പശ്ചാത്തല മേഖലയ്ക്ക് 3,14,33,600 രൂപയും പട്ടിക ജാതി ക്ഷേമത്തിന് 66,51,000 രൂപയും,പട്ടിക വർഗ ക്ഷേമത്തിന് 12,85,000 രൂപയും ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് 25,00,000 രൂപയും സാമൂഹിക സുരക്ഷിതത്വം, ആരോഗ്യ,വിഭ്യാഭ്യാസ മേഖല, വനിത - ശിശു വികസനം എന്നിവയ്ക്ക് 3,13,27,560 രൂപയും ലൈഫ് മിഷന് 1,27,08,355 രൂപയും വകയിരുത്തി. ലൈഫ് മിഷനിലൂടെ പഞ്ചായത്തിൽ 435 കുടുംബങ്ങൾക്ക് വീട് നൽകാൻ കഴിഞ്ഞെന്ന് ബഡ്ജറ്റിൽ പറയുന്നു. പ്രസിഡന്റ് എസ്. ഷാമിലബീഗം അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.