ബാലരാമപുരം: കരമന - കളിയിക്കാവിള ദേശീയപാത വികസനം രണ്ടാംഘട്ടം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പ്രാവച്ചമ്പലം മുതൽ കൊടിനട വരെ ഒച്ചിഴയും വേഗത്തിലാണെന്നും സി.എം.പി ബാലരാമപുരം ഏരിയാകമ്മിറ്റി ആരോപിച്ചു. വ്യാപാരികളെയും നാട്ടുകാരെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. സർക്കാർ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും സി.എം.പി ആവശ്യപ്പെട്ടു. ദേശീയപാത അതോറിട്ടിയുടെ നടപടിയിൽ പ്രതിഷേധിച്ച് സി.എം.പി ബാലരാമപുരം ഏരിയാകമ്മിറ്റി എപ്രിൽ 4ന് കാൽനടപ്രചാരണ ജാഥ സംഘടിപ്പിക്കും. ഏരിയാ സെക്രട്ടറി വി.എസ്. ധർമ്മൻ അദ്ധ്യക്ഷത വഹിക്കുന്ന ജാഥ ജില്ലാ സെക്രട്ടറി എം.ആർ. മനോജ് ഉദ്ഘാടനം ചെയ്യും. ജില്ലാ.അസി. സെക്രട്ടറി പി.ജി. മധു, സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ സുരേന്ദ്രനാഥ്, ബാലരാമപുരം സതീഷ് കുമാർ എന്നിവർ സംസാരിക്കും. കാൽനട ജാഥക്ക് രതീഷ് കുമാർ, സതികുമാർ, ശ്രീകണ്ഠൻ, മോഹനൻ, ശശി ഒലിപ്പുനട, ഗോപി എന്നിവർ നേത്യത്വം നൽകും.