തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ ഉത്സവ പരിപാടികൾ റദ്ദാക്കി. 22 മുതൽ 28 വരെ നടക്കുന്ന ഉത്സവം ക്ഷേത്ര പൂജകൾ മാത്രമായി പരിമിതപ്പെടുത്തി. ഉത്സവം ഒഴിവാക്കണമെന്ന സർക്കാരിന്റെ നിർദ്ദേശപ്രകാരം കലാപരിപാടികളും കെട്ടുകാഴ്ചകളും അടക്കമുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായി ദേവസ്വം ഭരണ സമിതി അറിയിച്ചു.