general

ബാലരാമപുരം: കൊറോണ പ്രതിരോധപ്രവർത്തനങ്ങളെ ശക്തിപ്പെടുത്താൻ തയ്യൽത്തൊഴിലാളി യൂണിയന്റെ (എ.ഐ.ടി.യു.സി)​ നേതൃത്വത്തിൽ ആരംഭിച്ച മാസ്ക് നിർമ്മാണ യൂണിറ്റ് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. ജി.ആ‍ർ. അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,​ പി.എസ്. നായിഡു,​ ഡി.അരവിന്ദാക്ഷൻ,​ പേട്ട രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. മാസ്കുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് കൈമാറുമെന്നും ജില്ലയിൽ മറ്റ് സ്ഥലങ്ങളിലും യൂണിയന്റെ നേതൃത്വത്തിൽ മാസ്ക് നിർമ്മാണ യൂണിറ്റുകൾ തുടങ്ങുമെന്നും യൂണിയൻ ജനറൽ സെക്രട്ടറി അറിയിച്ചു.