ബാലരാമപുരം: കോവളം നിയോജക മണ്ഡലത്തിലെ 29 സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കാൻ അഡ്വ. എം.വിൻസെന്റ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചു. 24 സ്കൂളുകൾക്ക് സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നതിനും 5 സ്കൂളുകൾക്ക് കമ്പ്യൂട്ടർ വാങ്ങുന്നതിനുമാണ് ഫണ്ട് വിനിയോഗിക്കുന്നത്. പൂവാർ, കാഞ്ഞിരംകുളം, കഴിവൂർ, വിഴിഞ്ഞം, മുട്ടയ്ക്കാട് ഗവ. എൽ.പി സ്കൂളുകൾ, ഗവ. എം.എൻ.എൽ.പി.എസ് വെള്ളായണി, കെ.വി.എൽ.പി.എസ് തലയൽ, സെന്റ് ജോസഫ് എൽ.പി.എസ് ബാലരാമപുരം, ആർ.സി എൽ.പി.എസ് കല്ലിയൂർ, സെന്റ് മേരീസ് എൽ.പി.എസ് പുല്ലുവിള, സെന്റ് നിക്കോളാസ് എം.എസ്.എൽ.പി.എസ് പുതിയതുറ, എം.എസ്.എൽ.പി.എസ് വലിയവിള, ന്യൂ.യു.പി.എസ് ശാന്തിവിള, എൽ.എം.എൽ.പി.എസ് പൂതംകോട്, എം.എസ്.സി.എൽ.പി.എസ് പാമ്പുക്കാല, എസ്.വി.എൽ.പി.എസ് വിഴിഞ്ഞം, ഹോളിക്രോസ് എൽ.പി.എസ് പാലപ്പൂര്, സെന്റ് ജോസഫ് യു.പി.എസ് വെണ്ണിയൂർ, മുട്ടക്കാട്, മംഗലത്തുകോണം, ചാണി, ഉച്ചക്കട എൽ.എം.എസ്.എൽ.പി.എസുകൾ, ബി.പി.എം എൽ.പി.എസ് അവണാകുഴി, ഡി.വി.എൽ.പി.എസ് ഉച്ചക്കട, ഡി.വി.എൽ.പി.എസ് തലയൽ, എന്നീ സ്കൂളുകളിലാണ് സ്മാർട്ട് ക്ലാസ് റൂം ഒരുക്കുന്നത്. എം.സി.എച്ച്.എസ്. കോട്ടുകാൽക്കോണം, പി.കെ.എച്ച്.എസ്.എസ് കാഞ്ഞിരംകുളം, എം.വി.എച്ച്.എസ്.എസ് അരുമാനൂർ, വി.പി.എച്ച്.എസ്.എസ് ഗേൾസ് വെങ്ങാനൂർ, എസ്.എ.എൽ.പി.എസ് കാക്കാമൂല എന്നീ സ്കൂളുകൾക്കാണ് കമ്പ്യൂട്ടർ നൽകുന്നത്.