ആറ്റിങ്ങൽ: ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള മേഖലകളിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെ 30 കിലോമീറ്റർ ദൈർഘ്യത്തിലാണ് ഭൂമി എറ്റെടുക്കാൻ ദേശീയപാത അതോറിട്ടി വിജ്ഞാപനം പുറപ്പെടുവിച്ചത്. പരാതികൾ സ്വീകരിക്കുന്നതിനായി 21 ദിവസം അനുവദിച്ചു. 13 വില്ലേജുകളിൽ നിന്നാണ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നത്. ജനുവരി 24 നാണ് വിജ്ഞാപനം ഇറക്കിയത്. പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചലർ കോടതിയെ സമീപിച്ചതിനാൽ അത് പ്രസിദ്ധീകരിക്കുന്നതിന് വീണ്ടും ഒരുമാസത്തിലധികം കാലതാമസമുണ്ടായി. ദേശീയപാത അളന്നു തിരിച്ച ഭൂമിയുടെ സർവേ നമ്പരുകൾ സഹിതമാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. എന്നാൽ ചിലയിടങ്ങളിൽ ഏറ്റെടുക്കുന്ന ഭൂമി ഉൾപ്പെടുന്ന സർവേ നമ്പരിലെ മൊത്തം ഭൂമിയും വിജ്ഞാപനത്തിൽ കാണിച്ചിട്ടുള്ളതായി പരാതി ഉയർന്നിട്ടുണ്ട്. ഇതേക്കുറിച്ച് ആശങ്കയിലാണ് നാട്ടുകാർ.

ഏറ്റെടുക്കുന്നത്

ഒറ്റൂർ

​നാവായിക്കുളം

​മണമ്പൂർ

​കുടവൂർ

​വെയിലൂർ

​പള്ളിപ്പുറം

​കഴക്കൂട്ടം

​കിഴുവിലം

​മേൽതോന്നയ്ക്കൽ

​ കീഴാറ്റിങ്ങൽ

​കരവാരം

ഇടയ്ക്കോട്

ആറ്റിങ്ങൽ

എന്നീ വില്ലേജുകളിലെ ഭൂമി