ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരം പൈതൃക സ്‌മാരകമാക്കുന്നതിന്റെ ഭാഗമായി 18ന് വകുപ്പുതല സംയുക്ത പരിശോധനാ യോഗം നടക്കും. ദേവസ്വം ബോർഡ്,​ പുരാവസ്‌തു വകുപ്പ്,​ റവന്യൂ വകുപ്പ്,​ ആറ്റിങ്ങൽ നഗരസഭ അധികൃതർ,​ ജനപ്രതിനിധികൾ എന്നിവർ ആറ്റിങ്ങൽ കൊട്ടാരത്തിലെത്തി പരിശോധിക്കും.