blockseminar

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിരേഖ അഡ്വ. ഷൈലജാബീഗം വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എസ്. ഫിറോസ് ലാൽ പദ്ധതിരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, രാധാദേവി, പഞ്ചായത്ത് പ്രസിഡന്റുറുമാരായ എസ്. ഡീന, കെ. വിലാസിനി, വിജയകുമാരി, എ. അൻസാർ, ക്രിസ്റ്റി സൈമൺ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി. സുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇളമ്പ ഉണ്ണികൃഷ്ണൻ, എസ്. ചന്ദ്രൻ, എൻ. ദേവ്, എസ്. സിന്ധു, സിന്ധുകുമാരി, മഞ്‌ജു പ്രദീപ്, ഗീതാ സുരേഷ്, ആസൂത്രണസമിതി ചെയർമാൻ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബി. രമാഭായി അമ്മ സ്വാഗതവും ബി.ഡി.ഒ എൽ. ലെനിൻ നന്ദിയും പറഞ്ഞു.