നെടുമങ്ങാട്: ആരോഗ്യ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനായി സർക്കാർ നിർദ്ദേശമനുസരിച്ച് വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഡി.കെ. മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ഇന്ന് മുതൽ നടക്കും. ഇന്ന് രാവിലെ 11ന് പുല്ലമ്പാറ, ഉച്ചയ്ക്ക് 2ന് നെല്ലനാട്. 17ന് രാവിലെ 11ന് വാമനപുരം,11.30ന് കല്ലറ, ഉച്ചയ്ക്ക് 2ന് പാങ്ങോട്, 18ന് രാവിലെ 10ന് പനവൂർ,11ന് ആനാട്, ഉച്ചയ്ക്ക് 2ന് നന്ദിയോട്, വൈകിട്ട് 3ന് പെരിങ്ങമ്മല. യോഗങ്ങളിൽ ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ - ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് എം.എൽ.എ അറിയിച്ചു.