പി.എസ്.സിക്ക് കൈമാറിയ ഒഴിവുകളിൽ
തിരുവനന്തപുരം : സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിലേക്ക് പി.എസ്.സി വിജ്ഞാപനം ചെയ്ത ഒഴിവുകളിൽ പിൻവാതിൽ നിയമന നീക്കമെന്ന് ആക്ഷേപം. 66000 രൂപയിലേറെ വേതന സ്കെയിലുള്ള അഗ്രികൾച്ചറൽ ഓഫീസർ തസ്തികയിലേക്കാണിത്.
അഗ്രിക്കൾച്ചറൽ ഓഫീസർ തസ്തികയിലെ ഏഴ് ഒഴിവുകളിലേക്ക് പി.എസ്.സി (കാറ്റഗറി നമ്പർ 398 / 2019 )വിജ്ഞാപനപ്രകാരം ഫെബ്രുവരി 5 വരെ അപേക്ഷ സ്വീകരിച്ചിരുന്നു. പതിനായിരക്കണക്കിന് അപേക്ഷകളാണ് ലഭിച്ചത്. ഇതിനിടെ, ഇതേ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ സ്ഥിരനിയമനത്തിന് ഹൈക്കോടതിയിൽ ഹർജി നൽകി. സഹകരണ സെക്രട്ടറി ഹർജിയിലെ ഒന്നാം എതിർകക്ഷിയും, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി, കോ -ഓപ്പറേറ്റിവ് രജിസ്‌ട്രാർ എന്നിവർ രണ്ടും മൂന്നും എതിർകക്ഷികളുമാണ്. ബാങ്കിന്റെ ഉന്നതാധികാരി മാനേജിംഗ് ഡയറക്ടറാണെന്നിരിക്കെ, നിലവിലില്ലാത്ത സെക്രട്ടറിയുടെ പദവിയിലുള്ള ഉദ്യോഗസ്ഥനെയാണ് രണ്ടാം എതിർകക്ഷിയാക്കിയത്. അഗ്രികൾച്ചറൽ ഓഫീസർ തസ്‌തികയിൽ നിയമനത്തിന് പി.എസ്.സി വിജ്ഞാപനമിറക്കിയ വിവരം ഹൈക്കോടതിയിൽ ഗവ. പ്ലീഡർ മറച്ചുവച്ചതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഹർജിക്കാരുടെ ആവശ്യം പരിഗണിക്കണമെന്ന് ഫെബ്രുവരി 17 ന് കോടതി ഉത്തരവായി. ഇതോടെയാണ് പിൻവാതിൽ നിയമനത്തിന് കളമൊരുങ്ങിയത്. പി.എസ്.സിയിലേക്ക് നേരത്തെ ഏഴ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ കോടതി ഉത്തരവിന്റെ മറപിടിച്ച് ഇരുപത് പേരെ നിയമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ആരോപണം. ഇത്രയും തസ്തികയിൽ പിൻവാതിൽ നിയമനം നടന്നാൽ അടുത്ത കാലത്തൊന്നും പുതിയ ഒഴിവ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.
അഗ്രികൾച്ചറൽ ഓഫീസർ-ശമ്പള സ്കെയിൽ : 20480- 66,905.യോഗ്യത : അഗ്രിക്കൾച്ചർ , ഹോർട്ടികൾച്ചർ ബിരുദം.പ്രായപരിധി : 40 വയസ്
സഹകരണ അപ്പക്‌സ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറിയത്
1995 ൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ