വർക്കല: സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം കണക്കിലെടുത്ത് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവം ക്ഷേത്രചടങ്ങുകളോടെ മാത്രം നടത്താൻ ദേവസ്വംബോർഡ് തീരുമാനിച്ചു. 29ന് കൊടിയേറി ഏപ്രിൽ 7ന് ആറാട്ടോടെ സമാപിക്കുന്ന ഉത്സവത്തിൽ അന്നദാനം, സ്‌പെഷ്യൽ വാദ്യമേളങ്ങൾ, സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങി എല്ലാ വിശേഷാൽ പരിപാടികളും ഒവിവാക്കുകയാണെന്ന് വർക്കല ഗ്രൂപ്പ് ദേവസ്വം കമ്മീഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും അറിയിച്ചു.