നാഗർകോവിൽ: ബസിൽ 6 കിലോ കഞ്ചാവുമായി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം ഭാരതീയർ സ്വദേശി മുത്തുവിന്റെ ഭാര്യ സെൽവി (38) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാഗർകോവിൽ ടൗൺ സ്പെഷ്യൽ സ്‌ക്വാഡ് എസ്.ഐ സംസീറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ വടശ്ശേരി ബസ് സ്റ്റാൻഡിൽ പരിശോധന നടത്തിയിരുന്നു. ആ സമയത്ത് ബസിൽ വന്നിറങ്ങിയ പ്രതിയുടെ കൈയിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ 6 കിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ വടശ്ശേരി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത് വരികയാണ്.