കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ക്ഷേത്രത്തിൽ 22 മുതൽ ഏപ്രിൽ 1 വരെ നടക്കുന്ന 127-ാമത് തിരുവാതിര മഹോത്സവം ക്ഷേത്രച്ചടങ്ങുകൾ മാത്രമായി നടത്താൻ ഇന്നലെ ക്ഷേത്രത്തിൽ നടന്ന ക്ഷേത്ര സമാജം ഭാരവാഹികളുടെയും പൊതുജനങ്ങളുടെയും യോഗത്തിൽ തീരുമാനം. കലാപരിപാടികളും ആറാട്ടുദിവസത്തെ നാദസ്വര വായനകളും ഉൾപ്പെടെ ഒഴിവാക്കി. തൃക്കൊടിയേറ്റ്, പള്ളിവേട്ട,​ കുംഭാഭിക്ഷേകം, ആനയെ ഒഴിവാക്കിയുള്ള ആറാട്ട് എന്നിവ നടക്കും. ക്ഷേത്ര സമാജം പ്രസിഡന്റ് എൻ. തുളസീധരന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൗൺസിലർ മേടയിൽ വിക്രമൻ, സൈബർ സിറ്റി അസിസ്റ്റന്റ് കമ്മിഷണർ അനിൽകുമാർ, ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു, വൈസ് പ്രസിഡന്റ് അഡ്വ. എസ്. സതികുമാർ, ഉത്സവ കമ്മിറ്റി കൺവീനർ കെ. വിജയകുമാർ, മീഡിയ കൺവീനർ മണപ്പുറം ബി. തുളസീധരൻ, ജോയിന്റ് കൺവീനർമാരായ അനിൽകുമാർ, ശ്യാം, കുളത്തൂർ, കോലത്തുകര, എസ്.എൻ, കുഞ്ചാലുംമൂട്, വായനശാല, പുത്തൻറോഡ്, സ്റ്റേഷൻകടവ്, പുളിമൂട് എന്നിവിടങ്ങളിലെ ദീപാലങ്കാരങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടനകളുടെ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.