പറവൂർ: കോട്ടപ്പുറം രൂപത വൈദികൻ ഫാ. സാജു കണിച്ചുകുന്നത്ത് (48) നിര്യാതനായി. കൊടുങ്ങല്ലൂർ കണിച്ചുകുന്നത്ത് സേവ്യറിന്റെയും ബേബിയുടെയും മകനാണ്. 12 വർഷം പറവൂർ ഡോൺബോസ്കോ ആശുപത്രി ഡയറക്ടറായിരുന്നു. തൃശൂർ തിരുഹൃദയ പള്ളി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയും മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളി, മണലിക്കാട് നിത്യസഹായ മാതാ പള്ളി എന്നിവിടങ്ങളിൽ വികാരിയുമായി സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: സാലി, സിജി.