തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിലെ വൈറൽ റിസർച്ച് ഡെവലപ്പ്‌മെന്റ് ലബോറട്ടറി ലാബ് കൊറോണ പരിശോധനക്ക് സജ്ജമായതായി മന്ത്രി കെ.കെ. ശൈലജഅറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമേയാണ് തൃശൂർ മെഡിക്കൽ കോളേജിലും ഇത് സജ്ജമായത്.
കൊറോണ കളക്ഷൻ സെന്റർ ആയി ഈമാസം ഏഴിന് തിരഞ്ഞെടുത്തിരുന്നു. തുടർന്ന് 10ന് പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂർത്തീകരിക്കുകയും ചെയ്തു. ഏകദേശം 50 ഓളം കൊറോണ സാമ്പിൾ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യമുണ്ട്.
2.939 കോടി രൂപ മുതൽ മുടക്കിയാണ് ലാബ് സജ്ജമാക്കിയത്. കൊറോണയുടെ പശ്ചാത്തലത്തിൽ പരിശോധന ആരംഭിക്കാനുള്ള അനുമതി സർക്കാർ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴിൽ സെൻട്രൽ ലാബിനോട് സമീപമാണ് വൈറോളജി ലാബ് പ്രവർത്തിക്കുന്നത്.