break-chain

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ പടരുന്നത് തടയാൻ ബ്രേക് ദ ചെയിൻ എന്ന പേരിൽ പ്രത്യേക പ്രചാരണവുമായി ആരോഗ്യവകുപ്പ്. മന്ത്രി കെ.കെ. ശൈലജ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൈകൾ കഴുകുന്നതിലൂടെ വൈറസിന്റെ വ്യാപനം തടയാമെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പക്ഷേ ഫലപ്രദമായി കൈകഴുകണം. ഇതിനായി വ്യാപകമായി ബോധവത്കണം സംഘിപ്പിക്കുകയാണ് ലക്ഷ്യം.

സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ തുടങ്ങിയ ആളുകൾ കൂട്ടമായെത്തുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ബഹുജന ക്യാമ്പയിന് യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വം നൽകണം. ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) നവമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കണം. ആളുകൾ കൂട്ടമായി ക്യാമ്പയനിൽ പങ്കെടുത്താൽ വൈറസിന്റെ സാന്ദ്രതയും വ്യാപനവും കുറയ്ക്കുവാനും പകർച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം നിയന്ത്രിക്കാനും കഴിയുമെന്നാണ് കണക്കൂകൂട്ടൽ

ബ്രേക് ദ ചെയിൻ ഇങ്ങനെ

സ്ഥാപനങ്ങളിലേക്ക് ജീവനക്കാരും പൊതുജനങ്ങളും പ്രവേശിക്കുന്നതിനുമുമ്പ് സാനിറ്റൈസർ ഉപയോഗിക്കുന്നതിനോ, ഹാൻഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം.

ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേർന്ന് ബ്രേക്ക് ദ ചെയിൻ കിയോസ്‌കുകൾ സ്ഥാപിക്കണം.

റസിഡൻഷ്യൽ അസോസിയേഷനുകളും ഫ്ളാറ്റുകളും പ്രവേശന കവാടത്തിൽ

ബ്രേക്ക് ദ ചെയിൻകിയോസ്‌കുകൾ സ്ഥാപിച്ച് കൈ കഴുകൾ പ്രോത്സാഹിപ്പിക്കണം.


 ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കണം.