കാരേറ്റ് : കുറ്റിമൂട്, കതിരുവിള രജനി വിലാസത്തിൽ രവീന്ദ്രൻ നായർ (68) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: രജിനി, രഞ്ജിത്ത്. മരുമക്കൾ: അനൂപ്, മഞ്ജു. സഞ്ചയനം: ഇന്ന് രാവിലെ 9ന്.
കമലം
ചായ്ക്കോട്ടുകോണം : കുളത്താമൽ ചാവർത്തല പുത്തൻവീട്ടിൽ പരേതനായ ജോസഫ് നാടാരുടെ ഭാര്യ എസ്. കമലം (95) നിര്യാതയായി. മക്കൾ: കെ. സുശീല, ജെ. ക്രിസ്തുദാസ് (വിപിൻ റൈസ് മിൽ), നെൽസൺ, സത്യദാസ് (കെ.എസ്.ഇ.ബി), ജയിംസ് (ഏഷ്യൻ ഫണ്ട് ഒാണംകോട്), കെ. ശോഭന. മരുമക്കൾ: വിജയദാസ് (റിട്ട. റെയിൽവേ), പരേതയായ ശാന്ത ബെൻസിബായി, ശോഭന, റാണി, സോഫിയ, സദാശിവൻ (റിട്ട. ഹെൽത്ത്). പ്രാർത്ഥന: ബുധനാഴ്ച രാവിലെ 9ന്.
സുലോചന
നെടുമങ്ങാട് : ആനാട് പണ്ടാരക്കോണം ശിവാലയത്തിൽ സദാശിവന്റെ (രഘു) ഭാര്യ സുലോചന (75) നിര്യാതയായി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: രജനി, ഷീജ. സഞ്ചയനം: 19ന് രാവിലെ 9ന്.
ചെല്ലപ്പൻപിള്ള
വട്ടിയൂർക്കാവ് : പാമഗ്രോവ് ലെയിൻ ഷാങ്‌ഗ്രില്ലയിൽ കവിയും എഴുത്തുകാരനുമായ വി. ചെല്ലപ്പൻപിള്ള (വി.സി. പിള്ള, പുളിമാത്ത്, 79) നിര്യാതനായി. ഇളവട്ടം സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ രാധാമണിഅമ്മ. മക്കൾ: സി.ആർ. ഷാജി (ഇൻഷ്വറൻസ് സർവേയർ), സി.ആർ. ജിഷ (വനിത ശിശുക്ഷേമ വകുപ്പ്). മരുമക്കൾ: ഇന്ദുലേഖ പി.എസ്, ബിജു എം.എസ്. (ഫ്രണ്ട്സ് ജനസേവ കേന്ദ്രം തിരു.).