corona

തിരുവനന്തപുരം: കൊ​റോ​ണ​ ​ബാ​ധ​യു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ത​ല​സ്ഥാ​ന​ത്ത് ​ക​ർ​ശ​ന​ ​നി​യ​ന്ത്ര​ണമില്ലെന്ന് കളക്ടർ. മാളുകളിലും ബീച്ചുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. ആളുകൾ കൂടുന്നത് ഒഴിവാക്കാനാൻ നിയന്ത്രണമുണ്ട്. ഉദ്യോഗസ്ഥരെല്ലാം പ്രവർത്തിക്കുന്നത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിലാണെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. പുതുതായി 162 പേർ കൂടി നിരീക്ഷണത്തിലാണ്. ജില്ലയിൽ 422 പേർ കരുതൽ നിരീക്ഷണത്തിലുണ്ട്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പ്ലാൻ എ,ബി,സി എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്ന് 24 പേരും മെഡിക്കൽ കോളേജിൽ 19 പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 256 സാമ്പിളുകളിൽ 145 പരിശോധനാഫലം ലഭിച്ചു. 111 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. എയർപോർട്ടിലെ ടാക്‌സി ഡ്രൈവർമാരോട് വിവരങ്ങൾ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും യാത്രക്കാരോടും അവർ ഉപയോഗിക്കുന്ന ടാക്‌സികളുടെ നമ്പർ നോട്ട് ചെയ്യാൻ അറിയിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ എം.എൽ.എമാരുടെ യോഗം ഇന്ന് ചേരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.


പ്ലാൻ എ

അടിയന്തരമായി കൂടുതൽ ആളുകൾ പോസിറ്റീവ് ആയാൽ 100 കിടക്കളടക്കം ഒരുക്കുന്ന സജ്ജീകരണം

പ്ലാൻ ബി

നിരീക്ഷണത്തിലുള്ളവർ കൂടിയാൽ 200 കിടക്കകളടക്കം ഒരുക്കുന്ന സജ്ജീകരണം

പ്ലാൻ സി

നിരീക്ഷണത്തിലുള്ളവർ ക്രമാതീതമായി വർദ്ധിച്ചാൽ 600 കിടക്കകളടക്കം ഒരുക്കുന്ന സജ്ജീകരണം


സജ്ജമായ ആശുപത്രികൾ

നെടുമങ്ങാട്
നെയ്യാറ്റിൻകര
പേരൂർക്കട
ചിറയിൻകീഴ്
ജനറൽ ഹോസ്‌പിറ്റൽ
മെഡിക്കൽ കോളേജ്


വർക്കലയിൽ അതീവ ജാഗ്രത

ഇറ്റാലിയൻ സഞ്ചാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ വർക്കലയിൽ ജാഗ്രത കൂടുതൽ ശക്തമാക്കാൻ തീരുമാനം. ഇന്ന് അടിയന്തര യോഗം ചേരും. ജില്ലാ കളക്ടർ, മുൻസിപ്പൽ കൗൺസിലർമാർ, ഡി.എം.ഒ, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയോഗിക്കും. ഇറ്റാലിയൻ പൗരനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കും. അതേസമയം രണ്ടാഴ്ചയോളം ഇയാൾ സഞ്ചരിച്ച സ്ഥലങ്ങൾ പൂർണമായും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.