1. 1919-ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെപ്പറ്റി അന്വേഷിക്കാൻ ബ്രിട്ടീഷ് ഭരണകൂടം നിയമിച്ച കമ്മിഷൻ?
ഹണ്ടർ കമ്മിഷൻ
2. ധ്രുപദ് ഗാനരൂപം ഏത് സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹിന്ദുസ്ഥാനി
3. 1946 സെപ്തംബർ 2ന് ചുമതലയേറ്റ ഇടക്കാല മന്ത്രിസഭയിൽ ജവഹർലാൽ നെഹ്‌റു വഹിച്ച പദവി?
വൈസ് പ്രസിഡന്റ്
4. 'യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസിലാണ്" എന്ന വാക്യം ഏത് വേദത്തിലാണുള്ളത്?
അഥർവവേദത്തിൽ
5. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ 1984-ൽ നടന്ന സൈനിക നടപടിയുടെ പേര്?
ഓപ്പറേഷൻ ബ്ളൂസ്റ്റാർ
6. എഴുപതാമത് റിപ്പബ്ളിക് ദിന പരേഡിൽ മുഖ്യാതിഥിയായെത്തിയത്?
സിറിൽ റാമഫോസ (ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്)
7. ദേശീയ പതാകയുടെ മുകളിലുള്ള കുങ്കുമനിറം സൂചിപ്പിക്കുന്നത്?
ധീരത, ത്യാഗം
8. 1972ൽ ചമ്പൽ കൊള്ളത്തലവനായ മാധവസിംഗും സംഘവും ആയുധം വച്ച് കീഴടങ്ങിയത് ആരുടെ മുന്നിലായിരുന്നു?
ജയപ്രകാശ് നാരായണിന്റെ
9. 1883-ൽ രാജസ്ഥാനിലെ ജോധ്‌പൂർ കൊട്ടാരത്തിൽ വച്ച് വിഷഭക്ഷണം ഉള്ളിൽ ചെന്നതിനെ തുടർന്ന് മരണപ്പെട്ട നവോത്ഥാന നായകൻ?
സ്വാമി ദയാനന്ദ സരസ്വതി
10. അനാർക്കിക്കൽ ആൻഡ് റവലൂഷണറി ക്രൈം ആക്ട് പൊതുവേ അറിയപ്പെടുന്ന പേര്?
റൗലറ്റ് ആക്ട്
11. തീവ്രവാദ വിരുദ്ധദിനം ആചരിക്കുന്ന മേയ് 21 ഏത് മുൻ പ്രധാനമന്ത്രിയുടെ ചരമദിനമാണ്?
രാജീവ്‌ഗാന്ധി
12. ഗാന്ധിജിയുടെ പേരിലറിയപ്പെടുന്ന തലസ്ഥാന നഗരമുള്ള സംസ്ഥാനം?
ഗുജറാത്ത് (ഗാന്ധിനഗർ)
13. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്ന് ചരിത്രപരമായി അറിയപ്പെടുന്ന മലമ്പാത?
ഖൈബർചുരം
14. മുഹമ്മദ്‌ബിൻ തുഗ്ളക്കിന്റെ ഭരണകാലത്ത് ന്യായാധിപനായി പ്രവർത്തിച്ച സഞ്ചാരി?
ഇബൻബത്തൂത്ത
15. ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നാണ് മാർഗനിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത്?
അയർലൻഡ്
16. മൗലികാവകാശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയുടെ ഭാഗം?
ഭാഗം 3
17. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭ ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്?
1947 ആഗസ്റ്റ് 29ന്
18. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് നിർദ്ദേശിക്കുന്ന ഭരണഘടനാ വകുപ്പ്?
ആർട്ടിക്കിൾ 44
19. വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകൻ എന്നറിയപ്പെടുന്ന റിട്ട്?
ഹേബിയസ് കോർപ്പസ്
20. മൗലികാവകാശങ്ങളുടെ എണ്ണം?
6.