നെയ്യാറ്റിൻകര: കു​റ്റിയാണിക്കാട് ശ്രീഭദ്റകാളിദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ, അന്നദാനം, ഘോഷയാത്ര എന്നിവ മാറ്റിവച്ചു. ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവം 18നു കൊടിയേറി 27നു ആറാട്ടോടെ സമാപിക്കും. എല്ലാ ഉത്സവദിവസങ്ങളിലും രാവിലെ പൂജ, 12.30ന് ഉച്ചപൂജ, 6ന് അലങ്കാരദീപാരാധന, രാത്രി 11.45ന് തിരുമുടിയും വിളക്കെഴുന്നള്ളത്തും എന്നിവയുണ്ടാകും. 18ന് വൈകിട്ട് 5.30ന് തൃക്കൊടിയേ​റ്റ്. 21ന് രാവിലെ 9ന് ഇരുത്തിപൂജ. 25ന് രാവിലെ 9.30ന് നാഗരൂട്ട്, 27ന് രാവിലെ 9ന് പൊങ്കാല, രാത്രി 7ന് ഉരുൾ, താലപ്പൊലി, കുത്തിയോട്ടം, വേൽ, ചന്ദനക്കുടം നേർച്ചകൾ, രാത്രി 11.50ന് ഗുരുസി.