gopala

കിളിമാനൂർ:സി. പി .എം മുൻ ജില്ലാ കമ്മിറ്റി അംഗവും കിളിമാനൂർ മുൻ ഏരിയാ സെക്രട്ടറിയുമായിരുന്ന പാപ്പാല ബംഗ്ലാവിൽ വീട്ടിൽഎം. ഗോപാലകൃഷ്ണൻ നായർ (69) നിര്യാതനായി. കെ. എസ് .വൈ . എഫി ലൂടെ പൊതു രംഗത്തുവന്നു.ഡി. വൈ. എഫ് .ഐ ജില്ലാ വൈസ് പ്രസിഡൻറ്, കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, പഴയ കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, ഗ്രന്ഥ ശാലാ സംഘം താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ അരനൂറ്റാണ്ട് കാലം പൊതുരംഗത്ത് സജീവമായിരുന്നു. രോഗബാധ മൂലം ചികിത്സയിലായിരുന്നു. ഭാര്യ: ബി .എസ് രമാകുമാരി. മകൾ : ജി. ആർ ജയലക്ഷ്മി(കൊടുവഴന്നർ സർവ്വിസ് സഹകരണ ബാങ്ക്) മരുമകൻ : സുനിത് എസ്.