നെയ്യാറ്റിൻകര: മേലെ തെരുവ് ശ്രീമുത്താരമ്മൻ കോവിൽ അമ്മൻകൊട മഹോത്സവം ഏപ്രിൽ 3 മുതൽ 7 വരെ നടക്കും. ഏപ്രിൽ 3 ന് രാവിലെ 7.30 ന് നൊയമ്പ് നിറുത്തൽ, 8 ന് അമ്മൻകൊട മഹോത്സവത്തിനു ആരംഭം കുറിച്ചുകൊണ്ടുള്ള ഭദ്രദീപം തെളിക്കൽ കെ ആൻസലൻ എം.എൽ.എ നിർവഹിക്കും, 8.30 ന് പൊങ്കാല നേർച്ച, വൈകിട്ട് 5.30 ന് കുത്തിയോട്ടക്കാരുടെ നൊയമ്പ് നിറുത്തൽ, രാത്രി 7 ന് മ്യൂസിക് മെഗാഷോ, 9 ന് ബാലെ. 4 ന് രാവിലെ 7.30 നൊയമ്പ് നിറുത്തൽ, 10.30 മുതൽ ഭക്തിഗാനമേള, വൈകിട്ട് 5.30 ന് ജീവകാരുണ്യസഹായവും, അരികിറ്റ് വിതരണവും, രാത്രി 7.30 മുതൽ ശ്രുതിലയസംഗമം. 5 ന് വൈകിട്ട് 5 ന് നാദസ്വരക്കച്ചേരി, 5.30 ന് വിൽപ്പാട്ട്, രാത്രി 7 ന് നൃത്തനൃത്യങ്ങൾ, 9.30ന് സംഗീതസദസ്. 6 ന് വൈകിട്ട് 5 ന് നാദസ്വരക്കച്ചേരി, 5.30 ന് വിൽപ്പാട്ട്, രാത്രി 7.30 മുതൽ ഭക്തിഗാനസുധ, 9.30 മുതൽ ഡാൻസ്. 7 ന് രാവിലെ 5 ന് അമ്മൻകുടിയിരുത്ത്, 9.30 ന് നെയ്യാണ്ടിമേളം, 10 ന് കുംഭാഭിഷേകത്തിന് ആറ്റിലേക്ക് എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 1 ന് ഉച്ചക്കൊട, വൈകിട്ട് 4.30 ന് നേർച്ചക്കാവടികളുടെ ഘോഷയാത്ര ആരംഭം. 7 മുതൽ 2 വരെ കുത്തിയോട്ടം പൂമാല തുടങ്ങിയ നേർച്ചകൾ, 3 മുതൽ 4 വരെ മുത്തുചൊരിച്ചിൽ.