മുടപുരം:മുടപുരം ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള ഉണർവിന്റെ പ്രതിമാസ സാഹിത്യ ചർച്ച വായനശാല ഹാളിൽ നടന്നു.രാമമന്ദിരം തുളസീധരൻ,വിളഭാഗം പ്രകാശ് എന്നിവർ സ്വന്തം കഥകൾ വായിച്ചു. ആശാൻ 'കവിതകളിലെ നായികമാർ' എന്ന വിഷയത്തെക്കുറിച്ച് കവിയും കഥാകൃത്തുമായ രാജചന്ദ്രൻ പ്രഭാഷണം നടത്തി.വിജയൻപുരവൂർ,രാമചന്ദ്രൻ കരവാരം,അഡ്വക്കേറ്റ് പി.കെ.ഗോപിനാഥൻ,അഡ്വ.ചിറയിൻകീഴ് ബാബു,ചാന്നാങ്ക സലിം, സുനിൽ വെട്ടിയറ,ശാർക്കര കൃഷ്ണൻകുട്ടി,സി.എസ്.ചന്ദ്രബാബു,വിപിൻചന്ദ്രൻ,സന്തോഷ്‌ എന്നിവർ പങ്കെടുത്തു.അജിത്.സി. കിഴുവിലം മോഡറേറ്ററായിരുന്നു.