വെ‌ഞ്ഞാറമൂട്: കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നെല്ലനാട് പഞ്ചായത്തിൽ ആലോചനായോഗം സംഘടിപ്പിച്ചു പഞ്ചായത്ത് ഹാളിൽ നടന്നയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് അദ്ധ്യക്ഷനായിരുന്നു. വാമനപുരം എം.എൽ.എ ഡി.കെ. മുരളി ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, വെെസ് പ്രസിഡന്റ് ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, കുടുംബശ്രീ അംഗങ്ങൾ, ആശാവർക്കർ തുടങ്ങിയവർ പങ്കെടുത്തു നെല്ലനാട് ഗ്രാമപഞ്ചായത്തിൽ 55 പേർ നിരീക്ഷണത്തിലാണെന്ന് യോഗം വിലയിരുത്തി. വിദേശരാജൃങ്ങളിൽ നിന്നും എത്തുന്നവരെ പ്രാദേശികമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നും വരുന്നവരെ നിരീക്ഷിക്കാൻ പഞ്ചായത്ത് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. വാർഡു തല യോഗങ്ങൾ രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കാനും, വാർഡ് അംഗങ്ങൾ ആരോഗ്യ വകുപ്പ്, ജീവനക്കാർ, ആശാവർക്കർ, ആരോഗ്യസേവനപ്രവർത്തകർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്താനും യോഗം തീരുമാനിച്ചു. സർക്കാർ തീരുമാനപ്രകാരം ചെയിൻ ബ്രേക്ക് പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് അറിയിച്ചു