
തിരുവനന്തപുരം: കൊറോണ രോഗപ്രതിരോധത്തിന്റെ ഭാഗമായി സൗജന്യമായി ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്‌തു. മേയർ കെ. ശ്രീകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ, തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ കണ്ടിജന്റ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) എന്നിവയുടെ ആഭിമുഖ്യത്തിലാണിത്. 3000 ബോട്ടിലുകളാണ് ഇന്നലെ വിതരണം ചെയ്‌തത്. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷന്മാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്, ടി.എം.സി.എം.ഡബ്ല്യു.എ സെക്രട്ടറി കണ്ണമ്മൂല വിജയൻ, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി. വിജയകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.എസ്. മിനു, ജില്ലാ സെക്രട്ടറി എം. മനോജ്, ജില്ലാ പ്രസിഡന്റ് കെ. രാജൻ, ടി.എം.സി.എം.ഡബ്ല്യു.എ സംസ്ഥാന കമ്മിറ്റിയംഗം കെ. രാജഗോപാൽ, കെ.എം.സി.എസ്.യു യൂണിറ്റ് പ്രസിഡന്റ് ബി. ബോബൻ, യൂണിറ്റ് സെക്രട്ടറി എസ്. സജീവ് എന്നിവർ പങ്കെടുത്തു.