fire

വെഞ്ഞാറമൂട്: കിളിമാനൂരിൽ റബർ തോട്ടത്തിന് തീപിടിച്ചു. അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് 6ന് പാപ്പാല പാറക്കോണത്താണ് സംഭവം. പാറക്കോണം സ്വദേശി മനാഫിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് തീ പിടിത്തമുണ്ടായത്. ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ നസീർ, ഗ്രൈസ് അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മുപ്പത് സെന്റോളം ഭാഗത്തു നിന്നിരുന്ന റബർ മരങ്ങൾക്ക് തീപിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ചു.