തൃശൂർ: ജോസ് തിയേറ്ററിന് പിന്നിലെ കള്ള് ഷാപ്പിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിപ്പരിക്കേല്പിച്ചയാൾ അറസ്റ്റിൽ. വിളപ്പിൽശാല സ്വദേശി മഹേഷാണ് (34) അറസ്റ്റിലായത്. ചെമ്പൂക്കാവ് സ്വദേശി സുജിത്ത് (31), കുണ്ടുവാറ നടുമുറ്റം വീട്ടിൽ അനൂപ് എന്നിവർ മദ്യപിക്കുന്നതിനിടെ മഹേഷുമായി തർക്കമുണ്ടാകുകയും മഹേഷ് തന്റെ കൈവശം കരുതിയിരുന്ന കത്തിയെടുത്ത് അനൂപിനെ ആക്രമിക്കുകയുമായിരുന്നു. കഴുത്തിൽ കുത്തേറ്റ അനൂപിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.