വെള്ളറട:കോവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തിൽ അതിർത്തി അടച്ചുള്ള പരിശോധന ആരംഭിച്ചു.കേരള- തമിഴ്നാട് അതിർത്തിയിലെ പ്രധാന റോഡുകളിലെല്ലാം ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയാണ് നടക്കുന്നത്.കന്യാകുമാരി നെടുമങ്ങാട് റോഡിൽ അതിർത്തിയായ കടുക്കറയിലും ആറുകാണി,കുടപ്പനമൂട് റോഡിൽ കൂട്ടപ്പൂവിലുമാണ് ഇന്നലെ മുതൽ പരിശോധന നടത്തുന്നത്.തമിഴ് നാട്ടിൽ നിന്നും വരുന്ന വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.യാത്രക്കാരുടെ പേരും സ്ഥലവും വണ്ടിയുടെ രജിസ്ട്രേഷൻ നമ്പരും പൊലീസും ആരോഗ്യവകുപ്പ് അധികൃതരും രേഖപ്പെടുത്തും.പൂർണ വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.