ചേരപ്പള്ളി: മീനാങ്കൽ കൊച്ചുകിളിക്കോട് ആയിരവില്ലി തമ്പുരാൻ ദുർഗാഭഗവതി കരിങ്കാളി ദേവീ ക്ഷേത്രത്തിലെ മീനരോഹിണി ആറാട്ട് തൃക്കൊടിയേറ്റ് ഉത്സവം 26 മുതൽ 30 വരെ ആഘോഷിക്കും. 26ന് രാവിലെ കലശാഭിഷേകം, 12.30ന് അന്നദാനം, വൈകിട്ട് 6.45ന് കൊടിയേറ്റ്, രാത്രി ചാറ്റ്പാട്ട്. 27ന് രാവിലെ മൃത്യുഞ്ജയഹോമം, 8ന് പ്രഭാതഭക്ഷണം, വൈകിട്ട് ദീപാരാധന. 28ന് രാവിലെ പുരാണപാരായണം, കലശപൂജ, 9.30ന് പട്ടും താലിയും ചാർത്തൽ, വൈകിട്ട് പുഷ്‌പാഭിഷേകം. 29ന് രാവിലെ 8.45ന് സമൂഹപൊങ്കാല, 10.30ന് നാഗരൂട്ട്, 12.30ന് അന്നദാനം, രാത്രി പള്ളിവേട്ട. 30ന് 12.30ന് അന്നദാനം, 1ന് പറയ്‌ക്കെഴുന്നള്ളത്ത്, വൈകിട്ട് ഘോഷയാത്ര, 6.30ന് ആറാട്ടുബലി, 7.30ന് ആറാട്ട്, താലപ്പൊലി, ഗുരുസി. ഉണ്ണിക്കൃഷ്ണൻ പോറ്റി,​ ക്ഷേത്ര മേൽശാന്തി ശ്യാം എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.