kovalam

കോവളം: ഭജനസംഘത്തോടൊപ്പം പാടിക്കൊണ്ടിരുന്നയാൾ വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു.പെരിങ്ങമല പുല്ലാന്നിമുക്ക് ഗോകുലം വീട്ടിൽ എ.ഗോപകുമാർ(62) ആണ് മരിച്ചത്.വെങ്ങാനൂർ നെല്ലിവിള ഭദ്രകാളി ക്ഷേത്രത്തിലെ ദിക്കുബലി ഉത്സവത്തോടനുബന്ധിച്ച് ചാവടിനടയിലെ പൊതുസ്ഥലത്ത് നടന്ന ഭജനയിൽ പാടുമ്പോഴായിരുന്നു വേദിയിൽ കുഴഞ്ഞ് വീണത്.ഞായറാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം.കുഴഞ്ഞ് വീണ് ഗോപകുമാറിനെ ഒപ്പമുളളർ പെട്ടെന്ന് തന്നെ വാഹനത്തിൽ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു ഭാര്യ. രമ. മക്കൾ രജനി, രഞ്ജിത്.