kallar

വിതുര:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പത്മശ്രീ പുരസ്കാരം ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ കല്ലാർ മൊട്ടമൂട് ആദിവാസി മേഖലയിലെ വീട്ടിലെത്തി സന്ദർശിച്ചു.ഗവർണർ എത്തുന്നതറിഞ്ഞ് നിരവധി ആദിവാസികൾ മൊട്ടമൂട്ടിൽ എത്തിയിരുന്നു.അര മണിക്കൂർ ലക്ഷ്മിക്കുട്ടിയമ്മക്കൊപ്പം ചെലവഴിച്ച ഗവർണർ ആയുർവേദ മരുന്നുകളെക്കുറിച്ച് ചോദിച്ചറിയുകയും ഒൗഷധതോട്ടം സന്ദർശിക്കുകയും ചെയ്തു.ആയുർവേദമരുന്നുകളോട് വളരെ താൽപര്യമാണെന്ന് ഗവർണർ പറഞ്ഞു.രണ്ട് ദിവസത്തെ വിശ്രമത്തിനായി ശനിയാഴ്ച ഉച്ചയോടെയാണ് ഗവർണറും പത്നിയും പൊൻമുടിയിൽ എത്തിയത്.ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് ലക്ഷ്മിക്കുട്ടിയമ്മയെ സന്ദർശിക്കാനായി എത്തിയത്.