rcc

തിരുവനന്തപുരം : ശ്രീചിത്രയിലെ റേഡിയോളജി വിഭാഗം ഡോക്ടർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ റീജിയണൽ കാൻസർ സെന്ററിലും (ആർ.സി.സി) കനത്ത ജാഗ്രത. ഏപ്രിൽ 15വരെ ആർ.സി.സി.യിൽ ചികിത്സ പൂർത്തിയായവർക്ക് ഡോക്ടർമാരെ കാണാനുള്ള മുൻകൂർ അനുമതികൾ റദ്ദാക്കി. ചികിത്സ പൂർത്തിയാക്കിയ ശേഷം തുടർചികിത്സ വേണ്ടവരാണ് ഇവർ.

കീമോതെറാപ്പി, ശസ്ത്രക്രിയ, റേഡിയേഷൻ എന്നിവയ്ക്ക് തീയതി ലഭിച്ചിട്ടുള്ളവർ, കാൻസർ ചികിത്സാ മരുന്നുകൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് നിയന്ത്രണം ബാധകമല്ല.

തലച്ചോറിലെ റേഡിയേഷൻ ചികിത്സയുമായി ബന്ധപ്പെട്ട് ശ്രീചിത്രയിലെ റേഡിയോളജി വിഭാഗത്തിലേക്ക് രോഗികളെയും കൊണ്ട് ആർ.സി.സിയിലെ മൂന്ന് ജീവനക്കാർ എല്ലാ ബുധനാഴ്ചകളിലും പോകാറുണ്ട്. ആഴ്‌ചയിൽ ഒന്നോ രണ്ടോ രോഗികൾക്ക് മാത്രമാണ് ഇത് ആവശ്യമായിവരുന്നത്. കഴിഞ്ഞ ആഴ്ച ആർ.സി.സിയിലെ മൂന്നു പേർ റേഡിയോളജി വിഭാഗത്തിൽ പോയിരുന്നെങ്കിലും ഡോക്ടറുമായി നേരിട്ട് സമ്പർക്കം പുലർത്തിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ഓഫീസിലെത്തി ചില മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഡോക്ടർ ഇടപഴകിയവരുമായും ഇവർ സമ്പർക്കം പുലർത്തിയിരുന്നു. ഇവർ മൂന്ന് പേർക്കും അവധി നൽകി

നിരീക്ഷണത്തിലേക്ക് അയച്ചു. വൈറസ് ബാധിച്ച ഡോക്ടറുമായി നേരിട്ട് ഇടപഴകാത്തതിനാൽ ഇവർ സെക്കൻഡറി കോൺടാക്റ്റ് ലിസ്റ്റിലാണ്. മൂന്ന് പേരും സുരക്ഷിതരാണെന്നാണ് പ്രാഥമിക നിഗമനം.

 മുൻകരുതലുകൾ

വിദേശത്തുനിന്ന് അടുത്ത കാലത്ത് മടങ്ങിയെത്തിയവർ രോഗിക്കൊപ്പം ആശുപത്രിയിൽ എത്തരുത്.


രോഗികളോടൊപ്പം വരുന്നവരെ പ്രാഥമിക തെർമൽ പരിശോധനയ്ക്ക് ശേഷമേ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ.

പുതിയ രോഗികൾ, പീഡിയാട്രിക് വിഭാഗത്തിലെ രോഗികൾ, കാഷ്വാലിറ്റിയിൽ വരുന്ന രോഗികൾ, രക്തദാതാക്കൾ, പാലിയേറ്റീവ് കെയർ ഒ.പിയിൽ വരുന്നവർ എന്നിവർക്ക് മാത്രമായിരിക്കും ഇനി 'എ' ബ്ലോക്കിലെ പ്രധാന വാതിലിലൂടെ പ്രവേശനം.

മറ്റു രോഗികൾ 'ഇ' ബ്ലോക്കിലൂടെ പ്രവേശിക്കണം.

 ആർ.സി.സി.യിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക് ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ നിറുത്തിവച്ചു

പുതുക്കിയ തീയതികൾ

അറിയാൻ വിളിക്കേണ്ട നമ്പർ

എ ക്ലിനിക് 0471-2522395


ബി ക്ലിനിക് 0471-522315


സി ക്ലിനിക് 0471-2522437


ഡി ക്ലിനിക് 0471-2522474


ഇ ക്ലിനിക് 0471-2522533


എഫ് ക്ലിനിക് 0471-2522396


ജി ക്ലിനിക് 0471-2522437