നെടുമങ്ങാട് : മുംബൈ ഐ.ഐ.ടി നടത്തിയ 'യുസീഡ്" ) പരീക്ഷയിൽ ചെറ്റച്ചൽ ജവഹർ നവോദയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ഗൗരീ ശങ്കർ അഖിലേന്ത്യ തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിന്റെ അഭിമാനമായി.300 -ൽ 208.91 സ്‌കോർ നേടി പൊതുവിഭാഗത്തിലാണ് ഗൗരീ ശങ്കറിന്റെ നേട്ടം.മുംബൈ,ഗുവാഹട്ടി,ജബൽപ്പൂർ,ഹൈദരാബാദ് ഐ.ഐ.ടികളിൽ ഡിസൈനിംഗ് കോഴ്‌സിന് ചേരാനുള്ള പ്രവേശന പരീക്ഷയാണ് യുസീഡ്.കഴിഞ്ഞ ജനുവരി 18 നായിരുന്നു പരീക്ഷ.വിതുര ഇറയങ്കോട് ശ്രീവിലാസത്തിൽ ജി.ജയചന്ദ്രന്റെയും ബി.അനീഷാകുമാരിയുടെയും മകനായ ഗൗരീ ശങ്കർ ആറാം ക്ലാസ് മുതൽ നവോദയ വിദ്യാലയത്തിലാണ് പഠിക്കുന്നത്.