online

തിരുവനന്തപുരം: ഓൺലൈൻ പണം തട്ടിപ്പ് തടയാൻ പൊലീസിന്റെ സൈബർ ഡോം പുറത്തിറക്കിയ ആപ്ലിക്കേഷൻ ബി- സേഫ് ഹിറ്റായി. 48 മണിക്കൂറിനകം ഏഴായിരത്തിലേറെപ്പേർ ആപ്പ് ഡൗൺ ലോഡ് ചെയ്ത് ധന ഉപയോഗം സുരക്ഷിതമാക്കിയതായി എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

ഓൺലൈൻ, മൊബൈൽ ഫോൺ വഴിയുള്ള പണം തട്ടിപ്പ് തടയുന്നതിന് വേണ്ടിയാണ് ഈ ആപ്ലിക്കേഷൻ.മൊബൈൽ ആപ്ലിക്കേഷനായും, വെബ് ആപ്ലിക്കേഷനായും ഉപയോഗിക്കാം.പൊലീസ് സൈബർഡോമിന്റെയും റിസർവ് ബാങ്കിന്റെയും മേൽനോട്ടത്തിലാണ് ആപ്പ് പ്രവർത്തിക്കുന്നത്.

സംവിധാനം

1.സ്പാം ഫോൺ കോളുകൾ ആട്ടോമാ​റ്റിക്കായി ബ്ലോക്ക് ചെയ്യും.

2.ആപ്പ് വേർഷന്റെ സഹായത്തോടെ ഉപഭോക്താവിന് ഇത്തരത്തിലുള്ള കോളുകൾ അ​റ്റൻഡ് ചെയ്യാതെ ഒഴിവാക്കാം

3.പുതിയ നമ്പറുകളിൽ നിന്ന് സ്പാം കോളുകൾ വന്നാൽ ആപ്പ് സെർവറിന് പുറമെ ഉപഭോക്താവിനും സ്വയം ബ്ലോക്ക് ചെയ്യാം.

4. സ്പാം ആയി തോന്നുന്ന ഒരു നമ്പർ, ഇൻസ്​റ്റന്റ് മെസ്സഞ്ചർ, സോഷ്യൽ മീഡിയ പോസ്​റ്റ് എന്നിവയിലൂടെ ലഭിക്കുന്നവയായാലും സെർച്ച് ചെയ്യുന്നതിന് സെർച്ച് ഓൺ കോപ്പി ഓപ്ഷനും ലഭ്യമാണ്.

5. bsafe.kerala.gov.in വെബ്സൈറ്റിലൂടെയും സെർച്ച് ചെയ്യാം. 6.ബാങ്കുകൾ, മൊബൈൽ വാല​റ്റുകൾ, ഇകൊമേഴ്സ് സൈ​റ്റുകൾ, ജില്ലാ സൈബർ സെല്ലുകൾ, ഹൈടെക് സെൽ, സൈബർ പൊലീസ് എന്നിവയെല്ലാം ഈ സംവിധാനത്തിലുണ്ട്.