തിരുവനന്തപുരം :ശ്രീചിത്രയിൽ നിന്ന് സ്‌പെയിനിൽ പരിശീലനത്തിനായി പോയ ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ച സംഭവം ഗൗരവതരമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു.ആശുപത്രിയിലെ 25 ഡോക്ടർമാരോട് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു.കൊറോണ പ്രതിരോധം വിലയിരുത്താൻ ജില്ലയിലെ എം.എൽ.എമാരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ. ആൻസലൻ, ഡി.കെ മുരളി, ഐ.ബി. സതീഷ്, കെ.എസ്. ശബരീനാഥൻ, എം. വിൻസൻറ്, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു,കളക്ടർ കെ.ഗോപാലകൃഷ്ണൻ,ഡി.എം.ഒ ഡോ.പി.പി.പ്രീത തുടങ്ങിയവർ പങ്കെടുത്തു.