general

ബാലരാമപുരം:അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വി.കുത്തനെ താണിട്ടും ഇന്ധനവില കുറയ്ക്കാത്ത കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് അസംബ്ലി കമ്മിറ്റി ബാലരാമപുരത്ത് വാഹനങ്ങൾ തടഞ്ഞ് ചക്രസ്തംഭന സമരം നടത്തി.നിയോജകമണ്ഡലം പ്രസിഡന്റ് ജോയിയുടെ നേത്യത്വത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി വിൻസെന്റ് ഡി പോൾ,​യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് കോട്ടുകാൽ,​ജില്ലാ സെക്രട്ടറി അഫ്സൽ എന്നിവർ സംബന്ധിച്ചു.