കിളിമാനൂർ: കിളിമാനൂർ കുറവൻകുഴി സംസ്ഥാന പാതയിൽ റോഡ് റോളറിൽ ലോറിയിടിച്ച് ഗതാഗതം സ്തംഭിച്ചു.കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു അപകടം.തട്ടത്തുമല ഭാഗത്തേക്ക് പോകുകയായിരുന്ന റോഡ് റോളറിനെ പുറകിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ റോഡ് റോളർ രണ്ടായി പിളരുകയും ഇന്ധനം റോഡിലാകെ ഒഴുകുകയും ചെയ്‌തു.റോഡ് റോളറിന്റെ ഡ്രൈവറെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.വെഞ്ഞാറമൂട് ഫയർ സറ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ വാഹനങ്ങൾ നീക്കം ചെയ്‌തു. റോഡിലൊഴുകിയ ഇന്ധനം കഴുകി കളഞ്ഞ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.അസിസ്റ്റന്റ് സറ്റേഷൻ ഓഫീസർ നസീർ, സിനീയർ ഓഫീസർ നിസാറുദീൻ,റസ്‌ക്യൂ ഓഫീസർമാരായ നിശാന്ത്,അഹമ്മദ് ഷാഫി അബാസി, രഞ്ചിത്ത്,ശിവകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.