തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹ്യബോധത്തിന് ദിശ ഒരുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കവിയായിരുന്നു ഡോ.പുതുശേരി രാമചന്ദ്രനെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.സി.പി.ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതുശ്ശേരി രാമചന്ദ്രൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചുവപ്പിന് കൂടുതൽ നിറം നൽകിയ കവിയായിരുന്നു പുതുശേരിയെന്ന് അനുസ്‌‌മരണ പ്രഭാഷണം നടത്തിയ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.മന്ത്രി കടകംപള്ളി സുരേന്ദ്രൻ,സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു,​പാലോട് രവി,​ ​സി.പി.ഐ ജില്ലാസെക്രട്ടറി ജി.ആർ.അനിൽ,​ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സംസാരിച്ചു.