വർക്കല: മാർച്ച് 19 മുതൽ 28 വരെ നടത്താനിരുന്ന പനയറ തൃപോരിട്ടകാവ് ഭഗവതിക്ഷേത്രത്തിലെ ഭരണിമഹോത്സവം ആരോഗ്യ ജാഗ്രതാ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രാചാരാനുഷ്ടാനങ്ങൾ മാത്രമാക്കി നടത്താൻ ഭരണസമിതിയും ഉത്സവകമ്മിറ്രിയും ചേർന്ന് തീരുമാനിച്ചു. കൊടിയേറ്ര്, ഉത്സവബലി, പള്ളിവേട്ട, എഴുന്നള്ളത്ത്, ആറാട്ട് തുടങ്ങിയ ക്ഷേത്ര ആചാരങ്ങൾ യഥാദിവസങ്ങളിൽ നടക്കും. ദേവിക്ക് പൂമൂടൽ, അന്നദാനം, സമൂഹപൊങ്കാല, പടുക്കഘോഷയാത്ര, നാനാകരകളിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള ഉരുൾഘോഷയാത്ര തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.

ഓടയം പറമ്പിൽ ഭദ്രകാളി ക്ഷേത്രത്തിലെ മീന അശ്വതി തിരുനാൾ മഹോത്സവം നിത്യപൂജകൾ മാത്രമായി പരിമിതപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു